മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
1. വാക്സിന്‍ നിര്‍മ്മാതാക്കള്‍ ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 75% കേന്ദ്രസര്‍ക്കാര്‍ വാങ്ങും. ദേശീയ വാക്സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതുമുതല്‍ വാങ്ങിയ വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുന്നത് തുടരും.
2. ഗവണ്‍മെന്റ് വാക്സിനേഷന്‍ സെന്ററുകള്‍ മുഖേന ഈ ഡോസുകള്‍ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി നല്‍കും.
3. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന വാക്സിന്‍ ഡോസുകളെ സംബന്ധിച്ച മുന്‍ഗണന ക്രമം തുടരും.
4. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, 45 വയസ്സിനു മുകളിലുള്ള പൗരന്മാര്‍, രണ്ടാമത്തെ ഡോസ് എടുക്കേണ്ട പൗരന്മാര്‍, 18 വയസും അതില്‍ കൂടുതലുമുള്ള പൗരന്മാര്‍ എന്നിങ്ങനെ മുന്‍ഗണന ക്രമം തുടരും.
5. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സംസ്ഥാനങ്ങള്‍ മുന്‍ഗണനാ ക്രമം നിശ്ചയിക്കണം.
6. ആകെ ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കാം.
7. സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങാം.
8. വാക്സിന്റെ വില നിര്‍മാതാക്കള്‍ നിശ്ചയിക്കും.
9. ആശുപത്രികള്‍ തുക നല്‍കേണ്ടത് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി.
10. സര്‍വീസ് ചാര്‍ജായി 150 രൂപ വരെയും ഈടാക്കാം.
11. സ്വകാര്യ ആശുപത്രികളെ സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷിക്കണം
12. സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍ വിതരണത്തിലും തുല്യത ഉറപ്പാക്കണം. എല്ലാ പ്രദേശങ്ങളിലും ഉള്ള സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ ലഭ്യത ഉറപ്പാക്കുന്നതിനും ഏതെങ്കിലും സ്വകാര്യ ആശുപത്രി വാക്സിന്‍ അധികമായി വാങ്ങിച്ചു കൂട്ടുന്നത് ഒഴിവാക്കുന്നതിനുമാണിത്.
13. ഉയര്‍ന്ന വരുമാനമുള്ള പൗരന്മാര്‍ സ്വകാര്യ ആശുപത്രിയുടെ സേവനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും.
14. പൗരന്മാര്‍ക്ക് മുന്‍കൂട്ടി ബുക്കിംഗ് നടത്തുന്നതിന് പൊതു സേവന കേന്ദ്രങ്ങളെയും കോള്‍ സെന്ററുകളെയും സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തണം.
15. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2021 ജൂണ്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരും. കാലാകാലങ്ങളില്‍ അവലോകനം ചെയ്യും.