കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങി; പ്രതിഷേധം, സംഘർഷം

Reporters Club Admin
0

സുബിൽ കുമാർ

കൊല്ലം : ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിച്ചു. രാവിലെ എട്ടുമണി മുതലാണ് കരാറുകാർ ടോൾ പിരിവ് തുടങ്ങിയത്. നീക്കത്തിനെതിരെ ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ടോൾ പിരിക്കാൻ അനുവദിക്കുകയില്ലെന്നാണ് യുവജന സംഘടനകൾ പറയുന്നത്.
നേരത്തെ രണ്ടുതവണ ടോൾ പിരിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും പ്രതിഷേധങ്ങളെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ബൈപ്പാസിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് യാത്ര സൗജന്യമാണ്. മുൻകൂട്ടി സൗജന്യ പാസ് വാങ്ങണം. ഇരുപതു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരിൽ നിന്ന് പ്രതിമാസം 285 രൂപ ഈടാകും.

Post a Comment

0Comments
Post a Comment (0)