ആശുപത്രി ലിഫ്റ്റ് തകർന്ന് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ യുവതി മരണപ്പെട്ടു; സംഭവത്തിൽ വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.

Reporters Club Admin
0
തിരുവനന്തപുരം : ആര്‍.സി.സിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച രോഗിയുടെ ബൈസ്റ്റാൻഡർ ലിഫ്റ്റ് തകര്‍ന്നു വീണ് ഗുരുതരനിലയിൽ പരിക്ക് പറ്റിയ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സംഭവത്തില്‍ വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. 

കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് ലിഫ്റ്റ് തകര്‍ന്നു വീണ് ഗുരുതരനിലയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയില്‍ കഴിയവെ ആണ് അന്ത്യം. മെയ് മാസം 15നാണ് അപകടത്തിനാസ്പദമായ സംഭവം അരങ്ങേറിയത്, ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകര്‍ന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റത്. തുടര്‍ന്ന് അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ കയറിയ നദീറ ലിഫ്റ്റ് തകര്‍ന്ന് രണ്ട് നില താഴ്ചയിലേയ്ക്ക് വീഴുകയായിരുന്നു.
വീഴ്ചയില്‍ നദീറയുടെ തലച്ചോറിനും തുടയെല്ലിനുമായിരുന്നു പരിക്കേറ്റത്. സംഭവത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു. പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. മരിച്ച നദീറയുടെ കുടുംബത്തിന് ആര്‍സിസി നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു.

Post a Comment

0Comments
Post a Comment (0)