മണലിക്കടയിൽ സി.പി.ഐ.എം - ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ അരിക്കിറ്റ് വിതരണം ചെയ്തു.

0
തൃക്കരുവ : സിപിഐഎം തൃക്കരുവ ലോക്കൽ കമ്മിറ്റിയും ഡി.വൈ.എഫ്.ഐ മണലിക്കട യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച അരികിറ്റ് മണലിക്കട വാർഡിലെ  എഴുപതോളം കുടുംബങ്ങൾക്ക് ഇന്നു മാത്രം വിതരണം ചെയ്തു.

കൊവിഡ് സേവന പ്രവർത്തനങ്ങളിൽ മുന്നിട്ടു നില്ക്കുന്ന ഇടതുപക്ഷ പ്രവർത്തകർ മണലിക്കട വാർഡിൽ ഇതിനോടകം  നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകളും അരി കിറ്റുകളും വിതരണം ചെയ്തു. സി.പി.ഐ.എം തൃക്കരുവ ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രൻപിള്ള, തൃക്കരുവ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ആബാ അഗസ്റ്റിൻ, ജോബി, ബാബു, സുധീർ, മുരളി, സുരേന്ദ്രൻ, ബിനു കരുവ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0Comments
Post a Comment (0)