വള്ളംമുങ്ങി കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി.

0

പടിഞ്ഞാറേകല്ലടയിൽ വള്ളംമുങ്ങി കാണാതായ രണ്ടുയുവാക്കളുടെ മൃതദേഹങ്ങൾ ലഭിച്ചു. പടിഞ്ഞാറേ കല്ലട വലിയപാടത്ത് ഏലാതോടിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് അഞ്ചുപേർ സഞ്ചരിച്ച വള്ളം മറിഞ്ഞത്.  

വലിയയപാടം പ്രണവത്തില്‍ രഘുനാഥന്‍പിള്ളയുടെ മകന്‍ ആദര്‍ശ് (24) , പടന്നയില്‍ സേതുവിന്റെ മകന്‍ മിഥിന്‍നാഥ് (21) എന്നിവരുടെ മൃതദേഹമാണ്ട് ലഭിച്ചത്. സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ നീന്തി രക്ഷപ്പെടുകയാണുണ്ടായത്. രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല തുടർന്ന് ഇന്ന് രാവിലെ പുനരാരംഭിച്ച തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

Post a Comment

0Comments
Post a Comment (0)