ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് കുറയുന്നു ; ബുധനാഴ്ചക്ക് ശേഷം ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത

0
തിരുവനന്തപുരം : ഇന്നും സംസ്ഥാനത്ത് കർശന നിയന്ത്രണം തുടരും. ഇന്നലെയും ലോക്ക്ഡൗൺ കർശനമായിരുന്നു. ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ ബുധനാഴ്ചയ്ക്ക് ശേഷം ലോക്ഡൗണിൽ വലിയ ഇളവുകൾ നൽകാൻ സാധ്യതയുണ്ട്. ഇന്നലെ ടിപിആർ 12 ല്‍ എത്തിയിരുന്നു. നിലവിൽ ജൂൺ 16 വരെയാണ് കേരളത്തിൽ ലോക് ഡൗൺ നീട്ടിയിരിക്കുന്നത്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാൽ ലോക്ക് ഡൗൺ പിൻവലിക്കാം എന്നാണ് ആരോ​ഗ്യവിദ​ഗ്ദ്ധരുടെ നിലപാട്.

നിലവിൽ ഹോട്ടലുകളിൽ നിന്ന് ഓൺലൈൻ ഓർഡർ മാത്രമാവും അനുവദിക്കുക.
പഴം, പച്ചക്കറി, മീൻ, മാംസം തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് ഇന്ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറക്കാം. ലോക്ക്ഡൗൺ ചട്ടലംഘനത്തിനങ്ങളുടെ പേരിൽ സംസ്ഥാനത്ത് ഇന്നലെ മാത്രം 2000 പേർ അറസ്റ്റിലായി. 5000 പേർക്കെതിരെ കേസെടുത്തു.

Post a Comment

0Comments
Post a Comment (0)