"ഇതാകണം അധ്യാപകർ...
ഇങ്ങനെയായിരിയ്ക്കണം പൂർവ്വ വിദ്യാർത്ഥി സംഘടനകൾ "
സർക്കാർ കൈയ്യൊഴിഞ്ഞ, പുതു ഡിജിറ്റൽ വിദ്യാഭ്യാസ പാത പിൻതുടരുവാൻ പറ്റാത്ത, സർക്കാർ സ്കൂളിൽ പഠിയ്ക്കുന്ന നിർധനരായ ഒരു പറ്റം വിദ്യാർത്ഥികൾക്കു് ഓൺലൈൻ പഠനത്തിനാവശ്യമായ സ്മാർട്ട് ഫോൺ സൗകര്യമൊരുക്കി അധ്യാപക പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ.
അഷ്ടമുടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ മൊബൈൽ ഫോൺ ചലഞ്ച് ഏറ്റെടുത്ത് പൂർവ്വ വിദ്യാർത്ഥികൾ
അഷ്ടമുടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ 40 - ഓളം കുട്ടികൾക്ക് ഓൺലൈൻ പoനത്തിനാവശ്യമായ സൗകര്യം ഇല്ല എന്ന് കണ്ടെത്തുകയുണ്ടായി. സ്കൂൾ അധികൃതരുടെ മൊബൈൽ ചലഞ്ചിനായുള്ള അഭ്യർത്ഥന ശ്രദ്ധയിൽ പെട്ട പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഈ ചലഞ്ച് ഏറ്റെടുത്ത് മൊബൈലുകൾ നൽകാൻ മുന്നോട്ടു വന്നിരിക്കുന്നു. 1987 - എസ്.എസ്.എൽ.സി. ബാച്ചിലെ ശ്രീ .മുഹമ്മദ് മിൻഹാജ് ആണ് ആദ്യമായി ഈ ചലഞ്ച് ഏറ്റെടുത്ത് വഴികാട്ടിയായത്. പത്താം ക്ലാസ്സിൽ സൗകര്യമില്ല എന്ന് കണ്ടെത്തിയ നാല് കുട്ടികൾക്കും മൊബൈലുകൾ വാങ്ങി നൽകി അദ്ദേഹം വഴികാട്ടിയായി. കൂടാതെ മറ്റ് പല പൂർവ്വ വിദ്യാർത്ഥികളും ഈ ചലഞ്ച് ഏറ്റെടുത്ത് വരും ദിവസങ്ങളിൽ തന്നെ ഡിവൈസുകൾ സ്കൂളിൽ എത്തിക്കാമെന്ന് അറിയിച്ചിരിക്കുന്നു. ഇനിയും കൂടുതൽ പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു '