നമുക്കൊരുക്കാം,അവർ പഠിക്കട്ടെ; എസ്.എഫ്.ഐ പഠനവണ്ടിയുമായി കരീപ്ര നോർത്ത് ലോക്കൽ കമ്മിറ്റി.

0
കരീപ്ര : ഈ കോവിഡ് കാലത്ത് പഠനത്തിന് പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങാവാൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം   എല്ലാ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാൻ തീരുമാനിച്ചു. ഇതിൻെറ ഭാഗമായി എസ്.എഫ്.ഐ കരീപ്ര നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പഠനവണ്ടി കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അഡ്വ: പി.എസ്.പ്രക്ഷോഭ 
പഠനോപകരണം വിദ്യാർത്ഥിക്ക് നൽകി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഈ കോവിഡ് പ്രതിസന്ധിയിൽ ഇതിൽ എസ്.എഫ്.ഐ ഏറ്റെടുത്തു നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റ് പ്രതിരോധ പ്രവർത്തനങ്ങളെ പറ്റി എല്ലാം ഉദ്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി. തുടർന്ന് ഇന്ന് എസ്.എഫ്.ഐ കൊല്ലം ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സ: അഞ്ചുകൃഷ്ണ പഠനവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.

സ: അഖിൽ പ്രസന്നൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.എഫ്.ഐ കരീപ്ര നോർത്ത് ലോക്കൽ കമ്മിറ്റി പ്രസിഡന്റ് സ: അഫ്സൽ സ്വാഗതം പറയുകയും. തുടർന്ന് മറ്റ് ചടങ്ങുകൾക്കുശേഷം എസ്.എഫ്.ഐ കരീപ്ര നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായ സ: അർജുൻ യോഗത്തിന് നന്ദി പറഞ്ഞു.  പി.സി.ഐ(എം) കരീപ്ര നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: അജയഘോഷ് , ഡി.വൈ.എഫ്.ഐ നടുവത്തൂർ ബ്ലോക്ക് ജോ.സെക്രട്ടറി സ: അനീഷ് ഡി.വൈ.എഫ്.ഐ കരീപ്ര മേഖല സെക്രട്ടറി സ: റെനി, പ്രസിഡന്റ് സ: സന്ദീപ് കമ്മിറ്റി അംഗങ്ങളായ സ: ആരോമൽ, സ: ജ്യോതിഷ്, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി സ: ഗോപീകൃഷ്ണൻ, പ്രസിഡന്റ് സ: അതുൽ എന്നിവർ യോഗത്തിന് മുഖ്യ സാന്നിധ്യമറിയിച്ചു.

തുടർന്ന് എസ്.എഫ്.ഐ കരീപ്ര നോർത്ത് ലോക്കൽ കമ്മിറ്റിയുടെ കീഴിൽ വരുന്ന ഒമ്പതോളം വാർഡുകളിൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന  250ലേറെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ പഠനവണ്ടി മുഖാന്തരം എത്തിച്ചു നൽകി.

Post a Comment

0Comments
Post a Comment (0)