കോവിഡ് പ്രത്യേക സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ പഠനം ഓൺലൈൻ മുഖേനെ ആയതിനാൽ സഹകരണ സംഘത്തിൻ്റെ പ്രവർത്തന പരിധിയിലുള്ള 1 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനുള്ള മൊബൈൽ ഫോൺ വാങ്ങുന്നതിന് പലിശ രഹിത വായ്പ അനുവദിക്കാൻ സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് ഐ.എ.എസ്. എല്ലാ സഹകരണ സംഘങ്ങൾക്കും നിർദ്ദേശം നൽകി.
2021 ജൂൺ 25 നും ജൂലൈ 31 നും ഇടയിലാണ് 'വിദ്യാതരംഗണി' എന്ന് പേരിട്ടിരിക്കുന്ന ഈ വായ്പാ പദ്ധതി നടപ്പിലാക്കുന്നത്.
വിദ്യാർത്ഥി പഠിക്കുന്ന സ്കൂൾ അധികാരികളുടെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ സമർപ്പിക്കുകയും വിദ്യാർത്ഥിയുടേയോ രക്ഷിതാവിൻ്റെയോ പേരിൽ മൊബൈൽ വാങ്ങിയ ബിൽ ഹാജരാക്കുകയും ചെയ്യേണ്ടതാണ്
ഒരു വിദ്യാർത്ഥിയ്ക്ക് പരമാവധി പതിനായിരം രൂപയാണ് വായ്പയായി അനുവദിക്കുക. 24 മാസ തുല്യ ഘടുക്കളായി തിരിച്ചടയ്ക്കും വിധമാണ് ക്രമീകരണം.