കൊറോണ രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമം; മുഖ്യമന്ത്രിയ്ക്ക് പരാതിയിന്മേൽ അന്വേഷണം, പ്രതിയെ പിടികൂടി.

Reporters Club Admin
0

തേവലക്കര : യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ചവറ നടുവത്ത്‌ചേരി തെക്കുംഭാഗം സ്വദേശി സജിക്കുട്ടൻ ആണ് അറസ്റ്റിലായത്. കൊറോണ ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗിയുടെ ബന്ധുവായ യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ജൂൺ 3നു രാത്രി 11 നു നടന്ന സംഭവത്തിൽ യുവതിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് തെക്കുംഭാഗം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊറോണ ബാധിതയായ വീട്ടമ്മ അബോധാവസ്ഥയിലായതോടെ ശങ്കരമംഗലത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. പഞ്ചായത്തിന് വേണ്ടി കരാറടിസ്ഥാനത്തിൽ സർവ്വീസ് നടത്തുന്ന തെക്കുംഭാഗത്തെ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസിലാണ് രോഗിയെ കൊണ്ടുപോയത്. ഈ ആംബുലൻസിലെ ഡ്രൈവറാണ് സജിക്കുട്ടൻ.

ആശുപത്രിയിൽ സഹായിയായി നിൽക്കാൻ സ്ത്രീകളിലാരെങ്കിലും വേണമെന്ന് സജിക്കുട്ടൻ ആവശ്യപ്പെട്ടത് പ്രകാരമാണ് യുവതി കൂടി ആംബുലൻസിൽ കയറിയത്. യാത്രാമദ്ധ്യേ യുവതിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. എന്നാൽ അതുവഴി മറ്റൊരു വാഹനം കടന്നു പോയതോടെ ഇയാൾ പീഡന ശ്രമം ഉപേക്ഷിച്ചു. പിറ്റേന്ന് കൊറോണ രോഗി മരിച്ചു. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്.

Post a Comment

0Comments
Post a Comment (0)