ബ്ലാക്ക്, വൈറ്റ് ഫം​ഗസുകൾക്ക് പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും സ്ഥിരീകരിച്ചു.

0
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രണ്ടാം തരം​​ഗത്തിന് പിന്നാലെ ബ്ലാക്ക്, വൈറ്റ് ഫം​ഗസ് (Fungus) ബാധകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ രാജ്യത്ത് യെല്ലോ ഫം​ഗസും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് യെല്ലോ ഫം​ഗസ് (Yellow Fungus) ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗാസിയാബാദിലെ ബ്രിജ്പാൽ ത്യാ​ഗി ഇഎൻടി ആശുപത്രിയിൽ ചികിത്സിയിലുള്ള വ്യക്തിക്കാണ് ഫം​ഗസ് ബാധ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കടുത്ത ക്ഷീണം, ശരീര ഭാരം കുറയുക, അമിതമായ വിശപ്പ് എന്നിവയാണ് യെല്ലോ ഫം​ഗസിന്റെ ലക്ഷണങ്ങൾ. മുറിവുകളിൽ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകൾ ഉണങ്ങാതിരിക്കുക, കണ്ണ് കുഴിയുക തുടങ്ങിയവയും യെല്ലോ ഫം​ഗസ് ബാധയുടെ ലക്ഷണങ്ങളാണ്.

Post a Comment

0Comments
Post a Comment (0)