യുവജന കമ്മീഷന്‍ അധ്യക്ഷ കോവഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ് ബുക്കില്‍ പോസറ്റ് ചെയ്തതാണ് വിവാദമായത്.
18 നും 45 നും ഇടയിലുള്ളവര്‍ക്കുള്ള കുത്തിവെപ്പ് സംസ്ഥാനത്ത് ഇനിയും ആരംഭിക്കാനായിട്ടില്ല . ഇതിനിടെ നാൽപ്പത്തിയഞ്ച് വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് എവിടെ നിന്നും വാക്‌സിന്‍ കിട്ടി എന്ന ചോദ്യം കൊല്ലം സ്വദേശിയായ സ്വകാര്യ വ്യക്തിയാണ് പരാതിയാക്കി നൽകി. തുടർന്ന് സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായിട്ടാണ് സൂചന. എന്നാല്‍ സംഭവം വിവാദമായിട്ടും പോസ്റ്റ് നീക്കിയിട്ടില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞാന്‍ കുത്തിവെപ്പ് സ്വീകരിച്ചു. എല്ലാവരും വാക്‌സിന്‍ ക്യാംപെയിനിന്റെ ഭാഗമാകുക എന്ന സന്ദേശമാണ് ചിന്താ ജെറോം ഫോട്ടോയ്ക്കൊപ്പം കുറിപ്പായി സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്.
സംഭവം വിവാദമായതോടെ പ്രതികരിച്ച് ചിന്താ ജെറോം.
കോവിഡ് വാക്സിൻ എടുത്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ഉയരുന്ന പ്രചാരണങ്ങൾക്കെതിരെ യുവജനക്ഷേമ കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടുനിൽക്കുന്നവർ എന്ന നിലയിൽ സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റ് ഏജൻസികൾക്കും കോവിഡ് വാക്സിനേഷൻ നൽകണമെന്നത് കേന്ദ്രത്തിന്റെ നിർദ്ദേശമാണ്. ഇതനുസരിച്ചാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുന്നവരെന്ന നിലയിൽ കമ്മീഷൻ അംഗങ്ങളും ജീവനക്കാരും വാക്സിൻ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് താനും വാക്സിൻ സ്വീകരിച്ചതെന്നും ചിന്ത പറഞ്ഞു
45 വയസിന് മുകളിൽ ഉള്ളവർക്ക് മാത്രമാണ് ഇപ്പോൾ വാക്സിൻ നൽകുന്നതെന്നും എന്നാൽ 34 വയസ് മാത്രമുള്ള ചിന്തയ്ക്ക് എങ്ങനെയാണ് വാക്സിൻ ലഭിച്ചതെന്നും ചിലർ ചോദിച്ചിരുന്നു. പിൻവാതിൽ വഴിവാക്സിൻ നൽകി വാക്സിൻ ക്ഷാമമുണ്ടാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടവരും ധാരാളം. എന്നാൽ താൻ പിൻവാതിൽ വഴിയല്ല മുൻവാതിൽ വഴി തന്നെയാണ് വാക്സിനെടുത്തതെന്ന് ചിന്ത ജെറോം വ്യക്തമാക്കി.