ആരാധനാലയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ല
സംസ്ഥാനത്തെ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി.രാവിലെ 6 മണി മുതൽ രാത്രി 7.30 വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം.
ബേക്കറികൾക്കും ഈ സമയത്ത് തുറന്നുപ്രവർത്തിക്കാം.
പൊതുഗതാഗതം പൂർണമായും നിർത്തിവെക്കും.
അന്തർജില്ലാ യാത്രകൾക്കും വിലക്കുണ്ട്.
അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും.
ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും.
പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം.
ആരാധനാലയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ല.
അവശ്യ സർവീസിലുള്ള ഓഫീസുകൾക്ക് മാത്രമേ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകൂ.
കൃഷി, ഹോർട്ടികൾച്ചർ മത്സ്യ ബന്ധനം എന്നിവയ്ക്ക് അനുമതി.
ബാങ്കുകൾ ഉച്ചയ്ക്ക് ഒരു മണി വരെ.