അഷ്ടമുടി കായലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി; ഇന്നലെ ഉച്ചയോടെയാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്

0
പെരുമൺ : അഷ്ടമുടി കായലിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതാവുകയും ഇവരെ അന്വേഷിച്ചു കൊണ്ടുള്ള അന്വേഷണം ഇരുവരുടെയും മൃതദേഹങ്ങൾ ലഭിച്ചു. വെള്ളിമൺ കൈതകോടി സ്വദേശികളായ ബാബു (62), സാബു (48) എന്നിവരെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ സാബുവിന്റെ മൃതദേഹം മൻഡ്രോതുരുത് എസ് വളവിൽ നിന്നും ബാബു എന്ന് വിളിപ്പേരുള്ള ആൻ്ററണിയുടെ മൃതദേഹം വൈകിട്ട് ആറ് മണിയോടെ പെരുമൺ ഭാഗത്ത് നിന്നും കണ്ടുകിട്ടി. 
ബാബുവിനായി ശക്തമായ തിരച്ചിൽ നടക്കുകയായിരുന്നു തുടർന്നാണ് പ്രതീക്ഷ തെറ്റിച്ച് ബാബുവിൻ്റെ മൃതദേഹവും കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 3 മണിയോടെ
അഷ്ടമുടി കായലിൽ പെരുമൺ ഭാഗത്ത്‌ മത്സ്യബന്ധനത്തിന് പോയതാണ് ഇരുവരും. രാവിലെ തിരികെയെത്താതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം ലഭിച്ചത്.

Post a Comment

0Comments
Post a Comment (0)