കൊട്ടാരക്കരയിൽ കാർ മതിലിലിടിച്ച് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മരിച്ചു.

0

കൊട്ടാരക്കര : എം.സി.റോഡിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മരിച്ചു.വയനാട് തവിഞ്ഞൽ മക്കിക്കൊല്ലി അമൃത നിവാസിൽ രാമകൃഷ്ണൻ നായരുടെ മകൻ ആർ.മണികണ്ഠൻ (53) ആണ് മരിച്ചത്. വയനാട് പനമരം ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടറായിരുന്നു.
ഇന്ന് പുലർച്ചെ ഒരു മണിയോടെ കൊട്ടാരക്കരക്കു സമീപം ഇഞ്ചക്കാട്ടായിരുന്നു അപകടം. കൊട്ടാരക്കര നീലേശ്വരത്ത് സഹപ്രവർത്തകൻ്റെ പിതാവിൻ്റെ മരണവുമായി ബന്ധപ്പെട്ട് അവിടെ സന്ദർശിച്ച് മടങ്ങും വഴി മണികണ്ഠൻ തന്നെ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടൂർ പാക്കോട്ടാണ് മണികണ്ഠൻ്റെ കുടുംബ വീട്. കൊട്ടാരക്കര പോലീസ് കേസെടുത്തു.

Post a Comment

0Comments
Post a Comment (0)