അഞ്ചാലുംമൂട് / ആനച്ചുട്ടമുക്ക് : തൃക്കരുവയിലെ കോവിഡ് മെഗാ ടെസ്റ്റ് സെൻ്ററുകൾ മാർഗ്ഗ നിർദേശങ്ങൾക്കപ്പുറം ഇടുങ്ങിയതും പൊതുസ്ഥലങ്ങളോട് ചേർന്ന് നില്ക്കുന്നതും. അഞ്ചാലുംമൂട്ടിലെ പ്രധാന സ്വകാര്യ ആശുപത്രിയ്ക്ക് സമീപം തൃക്കരുവ പി.എച്ച്.സി സംഘടിപ്പിച്ച കോവിഡ് മെഗാ ടെസ്റ്റ് സെൻ്ററിലേക്ക് സകല പ്രോട്ടോക്കോളും പാലിച്ച് പോലീസുകാരോട് കാര്യവും പറഞ്ഞ് എത്തുമ്പോൾ വിനീതരായ പൊതുജനം റോഡിലും മരത്തിൽ ചുവട്ടിലുമിരുന്ന് വേണം തങ്ങളുടെ ശരീരത്തിലെ കൊറോണയുടെ അംശത്തെ കണ്ടെത്താൻ ഈ നിലയ്ക്കാണെങ്കിൽ നിസംശയം പറയാം അവിടെ തന്നെ ഒരു വ്യാപന സാധ്യത നിലനില്ക്കുന്നു.
കോവിഡ് ടെസ്റ്റിംങ് സെന്ററുകളായ പല പ്രൈവറ്റ് ഹോസ്പിറ്റലുകളും ഒരു മുൻകരുതലുകളും എടുക്കാതെയാണ് ടെസ്റ്റിനായി സ്രവം സ്വീകരിക്കുന്നത്. ഒരു വൃക്തി ടെസ്റ്റ് കഴിഞ്ഞ് ഇറങ്ങിയാൽ ആ കസേരയിൽ അടുത്ത വ്യക്തിയെ ഇരുത്തി സ്രവം എടുക്കുകയാണ് ചെയ്യുന്നത്.
അത് പോലെ തന്നെ തൃക്കരുവ പഞ്ചായത്തിന്റെ പല വാർഡുകളിലും ആരോഗ്യ, ആശാ, ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ വളരെ പരിതാപകരമാണ്.
പോസിറ്റീവ് കേസിൽ ഹോം കോറണ്ടൈനിൽ കഴിയുന്നവർക്ക് മരുന്നു പോലെയുള്ള അവശ്യസാധനങ്ങൾ വാങ്ങുവാൻ രോഗി തന്നെ മുണ്ടിട്ട് ഇറങ്ങേണ്ട സ്ഥിതിയാണ്. വീട്ടിലിരിക്കൂ... ഒപ്പമുണ്ട്'...
പറയാനും കേൾക്കുവാനും നല്ല ഇമ്പമുള്ള വരികൾ...
പക്ഷേ ഇരുന്നു നോക്കണം...