ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത കൊവിഡ് മരുന്ന് പുറത്തിറക്കി. 2 ഡിയോക്‌സി -ഡി-ഗ്ലൂക്കോസ് അഥവാ 2 ഡിജി എന്നാണ് മരുന്നിന്റെ പേര്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധനും ചേർന്നാണ് മരുന്ന് പുറത്തിറക്കിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് അലൈഡ് സയൻസസ് (ഐഎൻഎംഎസ്) എന്ന ഡിആർഡിഒക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ. റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കൊവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്.
മരുന്നിന്റെ ഉപയോഗത്തിലൂടെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികൾക്കാവും ഈ മരുന്ന് നൽകുക. ഈ മരുന്ന് നൽകുന്നതോടെ രോഗികളുടെ താഴ്ന്ന ഓക്സിജൻ നില പൂർവാവസ്ഥയിലാകുമെന്നാണ് വിലയിരുത്തൽ. ആദ്യഘട്ടത്തിൽ മരുന്നിന്റെ 10,000 ഡോസാണ് പുറത്തിറക്കുക. ദില്ലിയിലെ ആശുപത്രികളിൽ ആദ്യം മരുന്ന് നൽകുന്നത്