അഞ്ചാലുംമൂട്ടിലൊരു പബ്ലിക്ക് ടോയ് ലെറ്റില്ല; നാട് വൃത്തികേടാക്കുന്നത് അധികാരികൾ തന്നെ.

0
അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലൊരു പബ്ലിക്ക് ടോയ്ലെറ്റ് എന്നത് സ്വപ്നം മാത്രമാകുന്നു. യാത്രക്കാർക്ക് ശങ്കവന്നാൽ പരിസരത്തെ ആളൊഴിഞ്ഞ പ്രദേശങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇത്തരക്കാർ കൂടുതലും ആശ്രയിക്കുന്നത് പഴയ തിയറ്റർ പരിസരമാണ് ഇത് മൂലം ഉണ്ടാകുന്ന രൂക്ഷമായ നാറ്റം മൂലം വഴിയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.

ഡിജിറ്റൽ ടോയ്ലെറ്റ് അഞ്ചാലുംമൂട്ടിൽ സ്ഥാപിച്ചപ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് വളരെയധികം പരിഹാരമാകുമെന്നാണ് പ്രതീക്ഷിച്ചത് എന്നാൽ തുടർച്ചയായി ഉണ്ടാകാറുള്ള തകരാറുകൾ മൂലം ശങ്ക തീർക്കാൻ കയറിയ ആളുകൾക്ക് തിരികെ ഇറങ്ങാൻ ശങ്കപ്പെടേണ്ട അവസ്ഥയാണുണ്ടായിരുന്നത്. ഇത്തരം ഡിജിറ്റലൈസേഷൻ ടോയ്ലെറ്റുകൾക്ക് പകരം കോർപ്പറേഷന് കൃത്യമായ വരുമാനം ലഭിക്കുന്ന രീതിയിലുള്ള സംവിധാനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അധികാരികൾ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണമെന്നാണ് സാധാരക്കാരുടെ ആവശ്യം.

Post a Comment

0Comments
Post a Comment (0)