വ്യാജ ചാരായവുമായി യുവാവ് കൊല്ലം പുത്തൂരിൽ പിടിയിൽ; വ്യാജവാറ്റിന്റെ ഉപകരണങ്ങളും പിടികൂടി

0

കൊട്ടാരക്കര : വ്യാജ ചാരായവുമായി യുവാവിനെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ കുളക്കട പൂവറ്റൂർ വെസ്റ്റ് അംബേദ്കർ കോളനിയിൽ കുഴിയിൽ പുരയിടം വീട്ടിൽ ഉദയകുമാർ (38) നെയാണ് പൂത്തൂർ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും രണ്ട് ലിറ്റർ വ്യാജ ചാരായം പിടിച്ചെടുത്തു. ലോക്ഡൗൺ കാലഘട്ടത്തിൽ വ്യാജ ചാരായ കച്ചവടം നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പ്രതിയുടെ വീട്ടെലെത്തി പരിശോധന നടത്തിയതിലാണ് ചാരായം കണ്ടെടുത്തത്. പ്രതിയിൽ നിന്ന് വ്യാജവാറ്റിന്റെ ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു.

Post a Comment

0Comments
Post a Comment (0)