പ്രാക്കുളം : പലകാലങ്ങളായി തുടർന്നു വരുന്ന സേവനമനോഭാവം കൊണ്ട് തൃക്കരുവയ്ക്ക് പ്രിയരാണ് ദി പ്രാക്കുളം ഫ്രണ്ട്സ് ക്ലബ് നേതൃത്വം നൽകുന്ന '' അക്ഷരസേന ". ഈ മഹാമാരിയിലും അവർ ജനങ്ങളിലേക്കിറങ്ങി അവരുടെ ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ തൃക്കരുവയിൽ ഒട്ടാകെ കൊവിഡ് രോഗികൾക്കും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ലാഭേശ്ചയില്ലാതെ സേവനം ചെയ്യുകയാണവർ.
തൃക്കരുവയിലെ ടി.പി.ആർ 30% ശതമാനത്തിലേക്കു തന്നെ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗൺ കൂടാതെ തൃക്കരുവയിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ഡൗണിൽ പോലീസ് അധികാരികളുടെ നിർദ്ദേശ്ശ പ്രകാരം സന്നദ്ധ സേവനത്തിന് പാസ്സുകൾ അനുവധിച്ചവർക്ക് മാത്രമാണ് പ്രവർത്തിക്കാനാകുക എന്ന സംവിധാനം നിലവിൽ വന്നതോടെ പ്രവർത്തകർ പലതവണ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടിട്ടും ക്ലബ്ബിന്റെ അക്ഷര സേന പ്രവർത്തകർക്ക് പ്രവർത്തനത്തിനുള്ള പാസ്സ് ലഭ്യമാക്കുന്നതിൽ തുടരുന്ന അനിശ്ചിതത്വം കാരണം നാളെ മുതൽ അക്ഷര സേനയുടെ പ്രവർത്തനം നാളിതുവരെ നടന്നത് പോലെ യാത്രകൾ ആവശ്യമായ ആശുപത്രി സേവനങ്ങൾ, മെഡിക്കൽ സ്റ്റോർ സേവനങ്ങൾ, മുതലായവ തുടരാനുള്ള ബുദ്ധിമുട്ട് വ്യക്തമാക്കുകയാണ് പ്രവർത്തകർ.
തുടർന്ന് നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ പഞ്ചായത്തിൻ്റെ ഓരോ വാർഡിലും വാർഡ് മെമ്പർ രണ്ട് പേർക്ക് വീതം മാത്രമാണ് പാസ്സ് നൽകിയത്. നാളിതുവരെ വിവിധ സേവനങ്ങൾക്ക് ക്ലബ്ബിനെ ബന്ധപ്പെട്ടിരുന്ന ആശാവർക്കർ, രോഗികളായുള്ളവർ തുടങ്ങി സഹായം ആവശ്യമുള്ളവർ യാത്രകൾ ആവശ്യമുള്ള സേവനങ്ങൾക്ക് വാർഡ് മെമ്പർമാർ ചുമതലപ്പെടുത്തിയവരെ ബന്ധപ്പെടുവാൻ അവർ സങ്കട പൂർവ്വം അറിയിക്കുകയാണ്.
