കൊട്ടാരക്കര : വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ പ്രതി പിടിയിൽ. ഉമ്മന്നൂർ ചെറുവല്ലൂർ സന്തോഷ് ഭവനിൽ സന്തോഷ് (45) നെയാണ് സ്വന്തം വീടിന്റെ അടുക്കളയിൽ ചാരായം വാറ്റി കൊണ്ടിരിക്കെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. പ്രതിയിൽ നിന്ന് 35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും 250 മില്ലി വ്യാജ ചാരായവും പോലീസ് പിടിച്ചെടുത്തു.
കൊട്ടാരക്കരയിൽ വീടിന്റെ അടുക്കളയിൽ ചാരായം വാറ്റ്; വാറ്റി കൊണ്ടിരിക്കെ പോലീസ് അറസ്റ്റ് ചെയ്തു
May 21, 2021
0
Tags
