കൊവിഡ് രണ്ടാം വ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഇന്ത്യാക്കാര്‍ക്കായി മരുന്നെത്തുന്നു. ഡിഫന്‍സ് റിസര്‍ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച മരുന്ന് കൊവിഡിനെതിരെ ഫലപ്രദമാണെന്ന് വ്യക്തമായി. 2-ഡി ഓക്സി-ഡി ഗ്ലൂക്കോസ് എന്ന ഈ മരുന്നിന് ഡ്രെഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയത്. മരുന്നിന് രോഗശമന ശേഷി കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. വാക്സീന്‍ ക്ഷാമം നേരിടുമ്ബോഴാണ് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഉത്തരവ്.
ഇത് കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കരുത്താകുമെന്നാണ് കരുതുന്നത്. കിടത്തിച്ചികിത്സയിലുള്ളവര്‍ക്ക് ഈ മരുന്ന് കൊടുത്ത് മൂന്ന് ദിവസത്തില്‍ രോഗം ഭേദമായെന്നാണ് വിവരം.
കൂടുതല്‍ പരീക്ഷണത്തിലേക്ക് പോകാതെ അടിയന്തിരമായി മരുന്ന് ലഭ്യമാക്കാനാവും ശ്രമം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സസ് (ഐഎന്‍എംഎസ്) എന്ന ഡിആര്‍ഡിഒക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കോവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്