'വിവരം തന്നാല്‍ കിട്ടും ഒരു ലക്ഷം രൂപ' സുശീല്‍ കുമാറിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്

0

കൊലപാതക കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്ന ഒളിംപിക്‌സ് മെഡല്‍ ജേതാവും ഗുസ്‌തി താരവുമായ സുശീല്‍ കുമാറിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ പൊലീസ്. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

രണ്ടാഴ്‌ച മുന്‍പ് മേയ് നാലിന് ദേശീയ ജൂനിയ‌ര്‍ ഗുസ്‌തി ചാമ്ബ്യന്‍ സാഗര്‍ റാണ(23)യുടെ മരണത്തെ തുടര്‍ന്നാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്. ന്യൂഡല്‍ഹിയിലെ ഛത്രസാല്‍ സ്‌റ്റേഡിയത്തിന് പുറത്ത് കായികതാരങ്ങള്‍ ഇരുവിഭാഗമായി തിരിഞ്ഞുണ്ടായ തര്‍ക്കത്തിലാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സുശീലിനെ ഇതുവരെ കണ്ടെത്താനായില്ല.

സുശീലിനൊപ്പം അന്ന് കു‌റ്റകൃത്യത്തില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന അജയ് എന്നയാളെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപയും പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കേസിലെ പ്രതികള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

തനിക്കും കൂട്ടുതാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നായിരുന്നു മേയ് 5ന് സുശീല്‍ പറഞ്ഞത്. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ഗുസ്‌തിയില്‍ വെള‌ളി മെഡലും 2016 ബീജിംഗ് ഒളിംപിക്‌സില്‍ വെങ്കല മെഡലും നേടിയ മികച്ച താരമാണ് സുശീല്‍ കുമാര്‍.
Tags

Post a Comment

0Comments
Post a Comment (0)