മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഇ കെ മാജി കോവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം.: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഇകെ മാജി കൊവിഡ് ബാധിച്ച് മരിച്ചു. ഗാസിയാബാദ് ആശുപത്രിയില്‍ ദിവസങ്ങളായി കൊവിഡ് ചികില്‍സയിലായിരുന്നു. 1989 കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു മാജി. ചീഫ് ഇലക്ടറല്‍ ഓഫിസര്‍, കൃഷിവകുപ്പ് സെക്രട്ടറി, തിരുവനന്തപുരം കലക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഡപ്യൂട്ടേഷനില്‍ കേന്ദ്ര സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു.നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള ഇകെ മാജി, അഡീഷനല്‍ ചീഫ് സെക്രട്ടറി പദവിയിലായിരുന്നു.