ഗസ്സക്ക് നേരെ ഇസ്രായേല്‍ സൈന്യം പെരുന്നാള്‍ ദിനത്തിലും ആക്രമണം തുടരുകയാണ്. കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 70 കടന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 17 പേര്‍ കുട്ടികളാണ്. എട്ട് പേര്‍ സ്ത്രീകളും. 400ഓളം പേര്‍ക്ക് പരിക്കേറ്റു.
ഹമാസ് ഗസ്സ സിറ്റി കമാന്‍ഡര്‍ ബസ്സിം ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഹമാസിന്‍റെ ചില മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സ സിറ്റിയിലെ ടെല്‍ അല്‍ ഹവയില്‍ ഗര്‍ഭിണിയും കുഞ്ഞും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
മൂന്നാമത്തെ ഗസ്സ ടവര്‍ ഇസ്രായേല്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതിന് പിന്നാലെ ഹമാസ് പ്രത്യാക്രമണം നടത്തി. 1500ഓളം റോക്കറ്റുകള്‍ ഗസ്സയില്‍ നിന്ന് തങ്ങളെ ലക്ഷ്യമിട്ട് വന്നതായാണ് ഇസ്രായേല്‍ സേന പറയുന്നത്. ഒരു കുട്ടി ഉള്‍പ്പെടെ ആറ് ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലി പൗരന് കൊല്ലപ്പെട്ട ലോദ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.