മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. പത്തനംതിട്ട കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പുതു സമൂഹത്തെയാകെ ചിരിയുടെയും ചിന്തയുടെയുടെയും അന്വേഷണത്തിന്‍റെയും വേറിട്ട വഴി എക്കാലവും പ്രകാശപൂരിതമായ ആത്മീയതയിലൂടെ സഭയേയും ഒരുപോലേ മനുഷ്യനേയും നയിച്ച സന്യാസ വര്യനെയാണ് മാർ ക്രിസോസ്റ്റത്തിന്‍റെ വിടവാങ്ങലിലൂലെ നമുക്ക് നഷ്ടമായത്. നർമത്തിലൂടെ വിവേകപൂർവ്വമായ ദൈവ ചിന്ത ഒരു തലമുറയ്ക്ക് മുഴുവൻ പകർന്നു നൽകിയ ശൈലി സർവ്വ പ്രശസ്തമായിരുന്നു. ജാതിയുടെയും മതത്തിൻ്റെയും അടിവേരുകൾ തട്ടാതെ ലോക മനുഷ്യരെ ഒരേ കണ്ണിൽ കാണാൻ പഠിപ്പിച്ച ചിന്തകളായിരുന്നു അദ്ദേഹത്തെ വേറിട്ടുനിർത്തിത്.......
മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണ വാർത്തയറിഞ്ഞ് ഓൺലൈനായി കൂടിയ അഷ്ടമുടി ലൈവ് ന്യൂസ് എഡിറ്റോറിയൽ കമ്മിറ്റിയിൽ അസോസിയേറ്റ് എഡിറ്റർ സജീവ് ജമാൽ അധ്യക്ഷത വഹിച്ചു. തുടർന്ന് അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ എഡിറ്റോറിയൽ ബോർഡിന് വേണ്ടി ചീഫ് എഡിറ്റർ ഷെജീർ ജമാലുദ്ധീൻ അനുശോചനം രേഖപ്പെടുത്തി.
സമൂഹത്തിനായി ജീവിതം മാറ്റിവച്ച മഹാമാനുഷിയാണ് മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിൻ്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് ഇന്നത്തെ എഡിറ്റോറിയൽ പേജ് ശൂന്യമായിടാൻ തീരുമാനിച്ചു അതിൻ്റെ തുടർകാര്യങ്ങൾക്ക് കോർ കമ്മിറ്റി വിളിച്ചു ചേർക്കാനും അടിയന്തിര മീറ്റിംഗ് ആവശ്യപ്പെട്ടു.