ഇത് അഭിനയമല്ല... പക്ഷേ പേരിന് മാത്രം ചെറിയ ഒരു മാറ്റം
പിണറായി വിജയൻ
സിനിമയിലെ ഒരു കഥാപാത്രം തന്റെ സുഖമില്ലാതെ കിടക്കുന്ന അച്ഛനെ കാണുവാൻ ആശുപത്രിയിൽ എത്തുമ്പോൾ മുഖ്യമന്ത്രിയുടെ ആശുപത്രി സന്ദർശനത്തിന്റെ ഭാഗമായി പോലിസ് ഏർപ്പെടുത്തുന്ന സുരക്ഷയുടെ പേരിൽ ആ കഥാപാത്രത്തിന് നേരിടേണ്ടി വരുന്ന അനുഭവവും അതിലൂടെ ആ കഥാപാത്രം തനിക്ക് പോലീസിൻ നിന്നും നേരിട്ട അനുഭവം ഫേസ് ബുക്കിൽ കുറിയ്ക്കുന്നതുമായ ഒരു സംഭവം ഉണ്ട്...
അതു പോലെയൊക്കെ തന്നെയല്ലേ അഷ്ടമുടി സ്വദേശിയായ, ഇപ്പോൾ നീരാവിൽ താമസിക്കുന്ന വിജയചന്ദ്രനും ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ ജോലിയ്ക്ക് പോകുവാനായി ഇറങ്ങിയ അദ്ദേഹത്തെ തേവള്ളിയിൽ വച്ചു പോലീസ് തിരികേ അയച്ചു. തനിയ്ക്ക് പോലീസിൽ നിന്നും നേരിട്ട ദുരവസ്ഥ തന്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹം തന്റെ ഫോട്ടോ സഹിതം പോസ്റ്റിട്ടു... പോസ്റ്റ് ജനങ്ങൾ ഏറ്റെടുത്ത് വൈറലാക്കി...
അന്ന് രാത്രിയിൽ തന്നെ നിയുക്ത മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പോലീസിന് നിർദേശം നൽകി കൊണ്ടുള്ള പരാമർശം വന്നു, ജോലിയ്ക്ക് പോകുന്നവരെ ഒരു കാരണവശാലും തടയരുത് എന്ന്.