ഒറ്റ രാത്രി കൊണ്ട് പാസിന് അപേക്ഷിച്ചത് 40,000 പേർ; എല്ലാവർക്കും പാസ് നൽകില്ലെന്ന് പൊലീസ്.

0


തിരുവനന്തപുരം : പൊലീസ് യാത്രാ പാസിനായി വൻ തിരക്ക്. ഒരു രാത്രി കൊണ്ട് അപേക്ഷിച്ചത് 40,000ത്തിലധികം പേരാണ്. അപേക്ഷകരിൽ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് അറിയിച്ചു. രാത്രിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള സംവിധാനം റെഡിയായത്. 40,000ത്തോളം പേരാണ് ഇന്ന് രാവിലെ വരെ അപേക്ഷ നൽകിയത്.

പാസിനായുള്ള തിരക്ക് ഏറിയപ്പോൾ സൈറ്റ് ഹാങ് ആകുകയും ചെയ്തിരുന്നു. നിർമാണ മേഖലയിലെ ആളുകളെ ജോലിക്ക് എത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണെന്നും പൊലീസ് പറയുന്നു. ദിവസവേതനക്കാർക്കും വീട്ടുജോലിക്കാർക്കും പാസ് അനുവദിക്കും. അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകാനാവില്ലെന്നും നാളെ മുതൽ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

Post a Comment

0Comments
Post a Comment (0)