രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 4.03 പേര്‍ക്ക് കോവിഡ് ബാധിച്ചു. 4,092 പേര്‍ക്കാണ് മരണം സംഭവിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2.18 കോടിയായി. നിലവില്‍ 37.36 ലക്ഷം രോഗികളാണ് ചികിത്സയിലുള്ളത്. 1.79 കോടി ആളുകള്‍ ഇതുവരെ കോവിഡ് മുക്തരായി. കഴിഞ്ഞ ദിവസം മഹരാഷ്ട്രയില്‍ 56,578 പുതിയ കേസുകളും കര്‍ണാടകയില്‍ 47,563 കേസുകളും സ്ഥിരീകരിച്ചു. തമിഴ്നാട്, ഉത്തര്‍പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗ ബാധിതര്‍.
ആദ്യമായി രാജ്യത്ത് ഐസിയുകളിലും വെന്റിലേറ്ററുകളിലും ഉള്ള രോഗികളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. രാജ്യത്ത് 50,000 -ത്തില്‍ അധികം രോഗികള്‍ ഐസിയുവിലും 14,000 -ത്തില്‍ അധികം പേര് വെന്റിലേറ്ററുകളിലുമാണ്.