കോവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തിലിരുന്നയാൾ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു.

0

മലപ്പുറം : കോവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. വെട്ടം ആലിശ്ശേരി മണിയന്‍പള്ളിയില്‍ അനി ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മൃതദേഹം ഇന്ന് ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ കോവിഡ് ബാധിച്ച്‌ യുവാവ് തൂങ്ങി മരിച്ചിരുന്നു. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുഴയ്ക്ക് സമീപം എത്തിയവരാണ് കൈവരിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിജയന് പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് പിന്നാലെ വിജയന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.

Post a Comment

0Comments
Post a Comment (0)