കൊട്ടാരക്കര : ലോക്ക് ഡൗൺ കാലത്ത് ചികിത്സാ ആവശ്യങ്ങൾക്ക് ഡോക്ടർമാരുടെ ഓൺ ലൈൻ സേവനം ലഭ്യമാക്കി നിയുക്ത എം എൽ എ കെ.എൻ.ബാലഗോപാൽ .ആദ്യഘട്ടത്തിൽ മൂന്ന് ഡോക്ടർമാരുടെ സേവനമാണ് ഉറപ്പാക്കിയിരിക്കുന്നത്. എല്ലാ ദിവസവും രാത്രി എട്ടു മുതൽ ഒൻപത് വരെ ഫിസിഷ്യനായ ഡോ.രഞ്ജിത്ത് നാഥനും, രാവിലെ ഒൻപതു മുതൽ പത്തു വരെ ഫിസിഷ്യനായ ഡോ. ഷിബു യശോധരനും, ഉച്ചയ്ക്ക് രണ്ട് മുതൽ നാലു വരെ പീഡിയാട്രിഷ്യനായ ഡോ.റിയാസും ഓൺലൈനിൽ ചികിത്സാ നിർദ്ദേശങ്ങൾ നൽകും.
ഡോക്ടർമാരെ നേരിട്ട് കാണാൻ അടിയന്തിര സാഹചര്യത്തിലല്ലാതെ ആശുപത്രികളിൽ എത്തുന്ന സ്ഥിതി ഒഴിവാക്കാൻ കൂടിയാണ് ഓൺ ലൈൻ സേവനം ഉറപ്പാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ഓൺ ലൈനിൽ ലഭ്യമാക്കുമെന്ന് നിയുക്ത എം.എൽ.എ.പറഞ്ഞു.
ബന്ധപ്പെടേണ്ട നമ്പർ :
ഡോ. രഞ്ജിത്ത് നാഥൻ - 9744468418
ഡോ. ഷിബു യശോധരൻ - 9961989648
ഡോ.റിയാസ് - 9447150183