ബ്ലാക്ക് ഫംഗസ്: തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അധ്യാപിക മരിച്ചു

0

തിരുവനന്തപുരം : കോവിഡാനന്തരമുണ്ടായ ബ്ലാക്ക് ഫംഗസ് (മ്യൂക്കോർ മൈക്കോസിസ്) ബാധിച്ച് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂൾ അധ്യാപിക മരിച്ചു. മല്ലപ്പള്ളി മുക്കൂർ പുന്നമണ്ണിൽ പ്രദീപ് കുമാറി​െൻറ ഭാര്യയും കന്യാകുമാരി സി.എം.ഐ ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ അധ്യാപികയുമായ അനീഷാ പ്രദീപ് കുമാർ (32) ആണ് മരിച്ചത്. ഇതേ സ്കൂളിലെ അക്കൗണ്ടൻറായ പ്രദീപും അനീഷയും കന്യാകുമാരി അഞ്ച് ഗ്രാമത്തിൽ വാടകക്കായിരുന്നു താമസം.

മേയ്​ ഏഴിന്​ അനീഷക്ക്​ ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകരുടെ നിർദേശം അനുസരിച്ച് രണ്ടുപേരും ഹോം ക്വാറ​ൈൻറനിൽ കഴിഞ്ഞു. രണ്ടു ദിവസം പിന്നിട്ടപ്പോൾ ശ്വാസംമുട്ടൽ കൂടി. ഇതോടെ നാഗർകോവിൽ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദീപിന് രോഗലക്ഷണമില്ലാത്തതിനാൽ സമീപത്തെ ആയുർവേദ ആശുപത്രിയിൽ ക്വാറ​ൈൻറനിൽ കഴിഞ്ഞു. 12ന് രോഗം ഭേദമായി ഇരുവരും വീട്ടിലേക്ക്​ വരുന്നതുവഴി അനീഷക്ക്​ ചെറിയ അസ്വസ്തതയുണ്ടായി. രാത്രി ആയപ്പോൾ ഇരു കണ്ണുകൾക്കും വേദന അനുഭവപ്പെട്ടു.

13ന്​ പുലർച്ചെ വേദന കഠിനമാകുകയും വീണ്ടും നാഗർകോവിൽ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിക്കുകയും ചെയ്​തു. ഇൗ സമയം രക്തസമ്മർദ്ദം വളരെ കൂടുതലായിരുന്നു. കണ്ണിൽ കൊഴുപ്പ് അടിഞ്ഞുകൂടി. കിഡ്നിയിൽ ഉപ്പി​െൻറ അംശവും വളരെ കൂടുതലായി. എന്താണ് രോഗമെന്ന് ആദ്യഘട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞില്ല.

16നാണ് ബ്ലാക്ക് ഫംഗസാണെന്ന്​ മനസ്സിലായത്​. പിന്നീട് ഇതിനുള്ള മരുന്ന്​ തമിഴ്നാട്ടിലും കേരളത്തിലും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് കണ്ണിന് ശസ്ത്രക്രിയ ചെയ്യാനായി തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ അനീഷയെ അയക്കാൻ തീരുമാനിച്ചു.

18ന് വൈകീട്ട് ആറിന് തിരുവനന്തപുരത്ത്​ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില മോശമായി തുടർന്നു. ബുധനാഴ്ച വൈകീട്ട്​ ആറിനാണ്​ മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച കോവിഡ് മാനദണ്ഡം പാലിച്ച് നടക്കും.

Post a Comment

0Comments
Post a Comment (0)