സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം; കൊല്ലമുൾപ്പെടെ മൂന്ന് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചു: ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

0

തിരുവനന്തപുരം :  സംസ്ഥാനത്ത് കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്തു. കൊല്ലത്ത് പൂയപ്പള്ളി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു.
മലപ്പുറം തിരൂരില്‍ 62 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗ ബാധയെ തുടര്‍ന്ന് ഇദ്ദേഹത്തിന്‍്റെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അബ്ദുല്‍ ഖാദര്‍ ചികിത്സയിലുള്ളത്.
ഏപ്രില്‍ 22 നാണ് അബ്ദുല്‍ ഖാദറിന് കൊവിഡ് പോസിറ്റീവാകുന്നത്. 25 ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം 5 ന് കണ്ണിന്‍റെ കാഴ്ചക്ക് പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ മൂന്ന് പേര്‍ ചികിത്സയിലുണ്ട്.

Post a Comment

0Comments
Post a Comment (0)