അഞ്ചാലുംമൂട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയ അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു; ഓൺലൈനിൽ അഡ്മിഷൻ എടുക്കാം

0

അഞ്ചാലുംമൂട് : കൊല്ലം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആദ്യ ഹൈടെക് സ്കൂളായ അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 2021 - 22 അധ്യയന വർഷ മലയാളം, ഇംഗ്ലീഷ് മീഡിയം അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകളിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. പ്രഗത്ഭരായ അധ്യാപകരുടേയും മികച്ച ജനകീയ സമിതികളുടേയും ചിട്ടയായ പ്രവർത്തനങ്ങൾ ജില്ലയിലെ തന്നെ മറ്റു സ്കൂളുകളിൽ നിന്നും അഞ്ചാലുംമൂട് ഗവ. ഹയർ സെക്കന്ററി സ്കൂളിനെ മികവുറ്റതാക്കുന്നു.
സ്കൂൾ എസ്.പി.സി, ഐ ടി, സയൻസ്, മാത്സ് ക്ലബുകളുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്...

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ മാതൃകാപരമായ അഡ്മിഷൻ രീതിയാണ് സ്ക്കൂൾ അധ്യാപരുടേയും ജനകീയ സമിതികളുടേയും നേതൃത്വത്തിൽ നടപ്പിലാക്കിയിട്ടുള്ളത്...

ആദ്യഘട്ട അഡ്മിഷൻ രീതികൾ താഴെപ്പറയുന്ന വിധമാണ്.

അഡ്മിഷൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ കുട്ടിയുടെ പേര്, ചേരുവാനാഗ്രഹിക്കുന്ന ക്ലാസ്, മീഡിയം, ജനന തീയതി, കുട്ടിയുടെ ആധാർ നമ്പർ, രക്ഷകർത്താവിന്റെ പേര്, മേൽവിലാസം എന്നിവ ചുവടെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു ഫോൺ നമ്പരിലേയ്ക്ക് വാട്സാപ്പ് ചെയ്തു അഡ്മിഷൻ ഉറപ്പാക്കുക

ഹെഡ്മിസ്ട്രസ് :- 9526320605

ഐ ടി. കോർഡിനേറ്റർ :- 9745612144

പി.ടി.എ പ്രസിഡന്റ് :- 9747484630

എസ്.എം.സി ചെയർമാൻ :- 9947105000

സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്ന മുറയ്ക്ക് സ്കൂളിൽ നേരിട്ടെത്തി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്

Post a Comment

0Comments
Post a Comment (0)