ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായെന്ന് കാലാവസ്ഥാവകുപ്പ്; കൊല്ലം ഉൾപ്പെടെ മൂന്ന് തെക്കന്‍ ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്.

0
തിരുവനന്തപുരം : അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായെന്ന് കാലാവസ്ഥാവകുപ്പ്. നാളെ പുലര്‍ച്ചെയോടെ കര്‍ണ്ണാടക തീരത്ത് വച്ച്‌ ഇത് ടൗട്ടെ ചുഴലിക്കാറ്റായി മാറാനാണ് നിലവില്‍ സാധ്യത. നേരിട്ട് സംസ്ഥാനത്തെ ബാധിക്കില്ലെങ്കിലും വടക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാവും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)