കൊട്ടാരക്കര : കൊട്ടാരക്കരയിൽ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ പുളിമരം കടപുഴകി വീണു വീട് തകർന്നു. പുലമൺ മിഥുൻ നിവാസിൽ ബാലകൃഷ്ണൻ ആചാരിയുടെ വീടിനു മുകളിലെക്കാണ് മരം വീണത്. ആസ്ബറ്റോസ് ഷീറ്റ് പാകിയ മേൽക്കൂരയായതിനാൽ വീട് പൂർണമായി തകർന്നു. നിയുക്ത എം എൽ എ കെ എൻ ബാലഗോപാൽ അപകടസ്ഥലം സന്ദർശിച്ചു. കുടുംബാംഗങ്ങളുടെ താൽക്കാലിക വാസസ്ഥലമൊരുക്കാൻ സ്വന്തം കയ്യിൽ നിന്ന് 25000 രൂപ അദ്ദേഹം വാഗ്ദാനം ചെയ്തു. സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടുമെന്ന് വീട്ടുകാർക്ക് നിയുക്ത എം എൽ എ ഉറപ്പു നൽകി
ജില്ലയിൽ തുടരുന്ന കനത്ത മഴ; വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് കൊട്ടാരക്കരയിൽ വീട് തകർന്നു.
May 14, 2021
0