അച്ചൻകോവിലാറിൽ കണ്ടെത്തിയ പുരുഷ മൃതദേഹം വിനോദിൻ്റേത്, മരണം സ്വവർഗ്ഗരതിക്കിടെ : ഒരു വർഷം നീണ്ട് നിന്ന അന്വേഷണത്തിൽ അയൽവാസിയും സുഹൃത്തും അറസ്റ്റിൽ.

0

 


മാവേലിക്കര : ഒരു വർഷം മുമ്പ് അച്ചൻകോവിലാറിൽ കണ്ടെത്തിയ മരിച്ചടിഞ്ഞ വിനോദിൻ്റെ മുങ്ങിമരണമെന്ന് കരുതിയ കേസിൽ പ്രതീീക്ഷിക്കാത്ത വഴിത്തിരിവ്. അയൽവാസിയും ഇയാളുടെ സുഹൃത്തും പുഴയിൽ വെച്ച് സ്വവർഗ്ഗരതിക്കായി വിനോദിനെ നിർബന്ധിക്കുകയും നീന്തൽ വശമില്ലാത്ത ഇയാൾ മരണപ്പെടുകയുമായിരുന്നു.

കേസിൻ്റെ നാൾവഴി ഇങ്ങനെ :

01.03.2020 തീയതി രാവിലെ 7.45 മണിക്ക് വലിയപെരുമ്പുഴ പാലത്തിനു കിഴക്കുവശം അച്ചൻകോവിലാറിൽ ഒരു അജ്ഞാത പുരുഷ മൃതദേഹം കണ്ടെത്തിയിരുന്നു. അതേ സമയം 28.02.2020 മുതൽ കണ്ണമംഗലം കൈത വടക്ക് കുന്നേൽ വീട്ടിൽ വിനോദ്, വയസ്സ് 34 എന്നയാളെ കാണാനില്ല എന്ന വിവരവും പോലീസിന് ലഭിച്ചിരുന്നു. ഇരു സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജീർണ്ണാവസ്ഥയിൽ ആയിരുന്നതിനാലും മൃതശരീരത്തിൽ വസങ്ങളോ തിരിച്ചറിയത്തക്ക് മറ്റ് അടയാങ്ങളോ ഇല്ലാതിരുന്നതിനാലും ബന്ധുക്കൾക്ക് മൃതശരീരം വിനോദിന്റേതാണോ എന്ന് തിരിച്ചറിയാനായില്ല.

 മരണപ്പെട്ടയാൾ കാണാതായ വിനോദാണെന്ന സംശയം ബലപ്പെട്ടതിനെ തുടർന്ന് പോസ്റ്റുമോർട്ടത്തിൽ ഡി.എൻ.എ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ ശേഖരിച്ച് വിനോദിന്റെ ബന്ധുക്കളുടെ രക്ത സാമ്പിളുകളുമായി തിരുവന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചു. ഡി.എൻ.എ പരിശോധനാ ഫലം 2021 ജനുവരി മാസത്തിൽ ലഭ്യമായി. പരിശോധനയിൽ മരണപ്പെട്ടത് വിനോദാണെന്ന് തെളിഞ്ഞിരുന്നു. പോസ്റ്റുമോർട്ടം പരിശോധനയിൽ നിന്നും രാസ പരിശോധനയിൽ നിന്നും മരണം സംഭവിച്ചത് വെള്ളത്തിൽ മുങ്ങി ശ്വാസം മുട്ടിയതിൽ വെച്ചാണെന്ന് വ്യക്തമായി.

 ഇതിനിടെ 28 മം തീയതി വിനോദിനെ രണ്ടുപേർ പനച്ചമൂട് ഭാഗത്തു വച്ച് ബൈക്കിൽ പിന്തുടർന്ന് ചെല്ലുന്നതും ഇതിൽ ഒരാൾ ബൈക്കിൽ നിന്നും ഇറങ്ങി പിറകെ ഓടിച്ചെന്ന് വിനോദിനേയും ബൈക്കിൽ കയറ്റി വലിയപെരുമ്പുഴ ഭാഗത്തേക്ക് പോകുന്നതായും സി.സി.റ്റി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. അവസാനമായി വിനോദിനെ കാണപ്പെട്ടതും ഈ പരിധിയിലാണ്. 

ഇതിൻ്റെ പശ്ചാത്തലത്തിൽ നടന്ന അന്വേഷണത്തിൽ വിനോദിന്റെ അയൽവാസിയും കേസിലെ പ്രതിയുമായ ഷിബു എന്നയാൾ വിനോദിനെ ഭീഷണിപ്പെടുത്തി സ്വവർഗ്ഗരതിക്ക് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ഷിബുവും ഇയാളുടെ സുഹൃത്തായ അനിലുംകൂടി വിനോദിൻ്റെ വീട്ടിൽ രാത്രിയെത്തി ആളൊഴിഞ്ഞ സ്ഥലത്തേക്കും മറ്റും കൊണ്ടുപോകാറുണ്ടായിരുന്നു എന്നുമുള്ള നിർണ്ണായക വിവരം ലഭിച്ചു . ജലാശയങ്ങളിൽ ഇറങ്ങാൻ ഭയമുള്ളയാളും, നീന്തൽ ഒട്ടും തന്നെ വശമില്ലായാളുമായ വിനോദിനെ പ്രതി ഷിബുവും സുഹൃത്ത് അനിലും കൂടി 28.മാ തീയതി വൈകി നാലരമണിയോടു കൂടി പനച്ചമൂട് ഭാഗത്തു വച്ച് ബൈക്കിൽ നിർബന്ധപൂർവ്വം കയറ്റി വലിയപെരുമ്പുഴ പാലത്തിനു കിഴക്കുവശംഅച്ചൻ കോവിലാറ്റിൽ കൊണ്ടുവന്ന് വിവസ്ത്രനാക്കി ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും വെള്ളത്തിലിറക്കി. തുടർന്ന് സ്വർഗ്ഗരതി ചെയ്യുവാനുള്ള ശ്രമത്തിനിടെ നീന്തൽ അറിയാത്ത വിനോദ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു എന്ന് അന്വേഷണം സംഘത്തിന് ബോധ്യമായി . വിനോദ് മരണപ്പെട്ടു എന്നറിഞ്ഞ പ്രതികൾ വിനോദിന്റെ വസ്ത്രങ്ങളും മറ്റും സമീപം തന്നെ കുഴിച്ചുമൂടിയിരുന്നു. പിറ്റേ ദിവസ്സം പലസമയത്തും മൃതദേഹം പൊങ്ങിയോ എന്നറിയാൻ സ്ഥലത്ത് ഇവർ സന്ദർശനം നടത്തിയിരുന്നു. വിനോദിന്റെ ബന്ധുക്കൾ പലതവണ അന്വേഷിച്ചിട്ടും വിനോദിനെപ്പറ്റി അറിയില്ല എന്ന് ഇവർ ഭാവിച്ചു.

ഒരുവർഷക്കാലമായി ഇവരുടെ പ്രവർത്തികൾ പോലീസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ പ്രതികളിലൊരാളായ അനിൽ സഹമദ്യപാനിയോട് നടത്തിയ വെളിപ്പെടുത്തലുകൾ പോലീസിനു ലഭിച്ചു . തുടർന്ന് വീണ്ടും പലതവണ നടത്തിയ ചോദ്യം ചെയ്യലിലും പ്രതികൾ വിനോദിനെപ്പറ്റി അറിയില്ല എന്ന പഴയ പല്ലവി തന്നെ ഇവർ ആവർത്തിച്ചുകൊണ്ടിരുന്നു .

 തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഷിബുവും അനിലും പോലീസിനോട് നടന്ന സംഭവങ്ങൾ ഏറ്റു പറഞ്ഞു. പ്രതികളായ കണ്ണമംഗലം വില്ലേജിൽ പേള മുറിയിൽ ഷിബു ഭവനത്തിൽ കാർത്തികേയൻ മകൻ ഷിബു, വയസ്സ് 32, കണ്ണമംഗലം വില്ലേജിൽ പേ മുറിയിൽ കൊച്ചുകളീയ്ക്കൽ വീട്ടിൽ രാഘവൻ മകൻ അനിൽകുമാർ, വയസ്സ് 45 എന്നിവരെ 21.04.2021 തീയതി പോലീസ് സംഘം അറസ്റ്റ് ചെയ്തു.

ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐ.പി.എസ്, ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ. ജോസിന്റെ മേൽ നോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസ്സിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. മാവേലിക്കര പോലീസ് ഇൻസ്പെക്ടർ പ്രൈജു.ജീ, എസ്.ഐ മിനുമോൾ.എസ്. എ.എസ്.ഐ രാജേഷ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിനുവർഗ്ഗീസ്, ഉണ്ണികൃഷ്ണപിള്ള.ജി, സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്കർ, ഗോപകുമാർ.ജി, ഗിരീഷ് ലാൽ വി.വി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Post a Comment

0Comments
Post a Comment (0)