കെ.എസ്.ആർ.ടി.സി ബസിൽ ലോറി ഇടിച്ചു അപകടം; ഇരുപതിയൊന്നോളം യാത്രക്കാർക്ക് പരിക്കേറ്റു.

0




വെഞ്ഞാറമൂട് : പിരപ്പൻകോടിനു സമീപം കെഎസ്ആർടിസി ബസിൽ ലോറി ഇടിച്ചു അപകടം. ഈരാറ്റുപേട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ഡ്രൈവറും കണ്ടക്ടറുമടക്കം ഇരുപതിയൊന്നോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലയെന്നാണ് പ്രഥമിക നിഗമനം.

സ്ഥലത്ത് ഏറെനേരം ഗതാഗതം തടസപ്പെട്ടു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷകൾ പറയുന്നു. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായാലേ അപകടത്തേക്കുറിച്ച് അറിയാൻ സാധിക്കൂ.

Post a Comment

0Comments
Post a Comment (0)