കേന്ദ്രത്തിന്റെ പല പദ്ധതികളും സംസ്ഥാന സർക്കാർ തങ്ങളുടെ പേരിലാക്കുന്നു. : കേന്ദ്ര മന്ത്രി വി.മുരളീധരൻ.

0


അഞ്ചാലുംമൂട് : '' പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാനങ്ങൾക്ക് നൽകിയ പല പദ്ധതികളും സംസ്ഥാന സർക്കാർ പുതിയ പേരിൽ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് " കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. 


കൊല്ലം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുനിലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം അഞ്ചാലുംമൂട് കോർപ്പറേഷൻ മൈതാനിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷൻ, കിറ്റു വിതരണം ഇങ്ങനെ സംസ്ഥാനത്ത് ആവിഷ്ക്കരിച്ച പല പദ്ധതികളും പൊതുജനങ്ങളുടെ നന്മയ്ക്കായി കേന്ദ്ര ഗവൺമെന്റ് ആവിഷ്ക്കരിച്ചതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുയോഗത്തിൽ എൻ ഡി എ യുടെ പ്രാദേശിക, ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0Comments
Post a Comment (0)