കൊല്ലം : കൊവിഡ് സംസ്ഥാനത്ത് അതീതീവ്രമായ രീതിയിലുള്ള വ്യാപനം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സമ്പൂർണ്ണമായും സൗജന്യ വാക്സിനേഷൻ നൽകുമെന്ന സംസ്ഥാന സർക്കാരിൻ്റെ നിലപടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലം ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. ജില്ലാ കളക്ട്ടർ മുമ്പാകെയാണ് ചെക്ക് കൈമാറിയത്.
കൊവിഡിൻ്റെ വ്യാപനം തടയുന്നതിന് സാർവത്രികമായ വാക്സിനേഷൻ കൊണ്ട് മാത്രമേ സാധിക്കൂ എന്നാണ് നാം മനസ്സിലാക്കുന്നത്, സംസ്ഥാനത്ത് മുഴുവൻ വാക്സിനേഷൻ ഡ്രൈവ് പൂർത്തിയാക്കുന്നതിന് സംസ്ഥാന സർക്കാരിന് ഭീമമായ തുക കണ്ടെത്തേണ്ടതുണ്ട് ഇതിൻ്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും വാക്സിനേഷൻ എന്ന ആശയത്തിൻ്റെ ഭാഗമായിട്ടാണ് ജില്ലാ പഞ്ചായത്തിൻ്റെ സംഭാവനയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാം.കെ ഡാനിയൽ പറഞ്ഞു.