വലിയവിളയിൽ വീടിന് നേരെ ആക്രമണം; കുടുംബത്തെ ശാരീരികമായി ആക്രമിച്ചെന്നും പരാതി.

0

അഷ്ടമുടി : വലിയവിളയിൽ വീടിന് നേരെ ആറംഗ സംഘം ആക്രമണം നടത്തിയതായി പരാതി. അഷ്ടമുടി വലിയവിളയിൽ വർഗ്ഗീസും ഭാര്യയും രണ്ടു കുട്ടികളും അടങ്ങിയ കുടുംബത്തിനാണ് അയൽവാസി അടങ്ങിയ ആറംഗ ആക്രമി സംഘത്തിൻ്റെ ആക്രമണം ഉണ്ടായത്. തുടർന്ന് നിയമ നടപടിയ്ക്കായി ഇവർ അഞ്ചാലുംമൂട് പോലീസിനെ സമീപിച്ചു.
സംഭവം ഇങ്ങനെ :
പതിനെട്ടാം തീയതി പതിനൊന്നേകാലോടു കൂടിയാണ് ആറു പേർ അടങ്ങിയ സംഘം തകർന്നു വീഴാറായ വർഗ്ഗീസിൻ്റെ വീടിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. തുടർന്ന് ഇവർക്ക് ശാരീരികമായ ആക്രമണവും നേരിടേണ്ടി വന്നതായി പരാതിയിൽ സൂചിപ്പിക്കുന്നു .

Post a Comment

0Comments
Post a Comment (0)