വാക്‌സിൻ സ്വീകരിക്കാൻ നിരവധി പേരാണ് ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ എത്തിയത്. സാമൂഹിക അകലം ഉൾപ്പെടെ കൃത്യമായ പ്രോട്ടോക്കോൾ പാലിക്കാതെയാണ് വാക്‌സിനേഷൻ നടന്നത്. വാക്‌സിൻ സ്വീകരിക്കാൻ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നതോടെ മൂന്ന് പേർ കുഴഞ്ഞുവീണു. ആംബുലൻസ് ഇല്ലാതിരുന്നതിനാൽ 108 ആംബുലൻസ് വിളിച്ചു വരുത്തിയാണ് കുഴഞ്ഞുവീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ ജനതിരക്ക്; തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ മൂന്ന് പേർ കുഴഞ്ഞുവീണു.
April 26, 2021
0