ജനം സഹകരിച്ചു: മാർക്കറ്റുകൾ നിശ്ചലമായിരുന്നു; ഇനിയും തുടരണം ഈ പ്രതിരോധം.

0


അഞ്ചാലുംമൂട് : സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിച്ചതോടെ ശനിയാഴ്ച്ച ഭാഗികമായും ഞായറാഴ്ച ഏകദേശം മുഴുുവനായും  ജില്ലയിൽ ലോക്ഡൗണ്‍ പ്രതീതിയിലായി. ശനിയാഴ്ച പ്ലസ് ടു പരീക്ഷ, വാക്സിനേഷന്‍ എന്നിവയ്ക്കായി ജില്ലയിലെ വിവിധയിടങ്ങളിൽ  നിയന്ത്രിതിയമായി പുറത്തിറങ്ങിയതൊഴിച്ചാൽ  ഞായറാഴ്ച ജില്ലയിലെ വ്യാപാര കമ്പോളങ്ങളും സായാഹ്ന കേന്ദ്രരങ്ങളും തിരക്കുകളില്ലതെ ഏറെക്കുറെ നിശ്ചലമായിരുന്നു.

ഞായറാഴ്ചയും സജീവമാകാറുള്ള അഞ്ചാലുംമൂട് ടൗൺ പതിവിനു വിപരീധമായി തിരക്കുകളില്ലാത്ത സ്ഥിതിയാണുണ്ടായിരുന്നത്. അഞ്ചാലുംമൂട് പോലീസ് നേതൃത്വത്തിൽ വിവിധയിടങ്ങളിൽ കർശന പരിശോധന തിരക്കുകളെ നിയന്ത്രിക്കുന്നതിൽ സഹായിച്ചു.  

സംസ്ഥാനത്ത് മുഴുവനായും ഇതു തന്നെയായാരുന്നു അവസ്ഥ അവശ്യ സര്‍വീസുകള്‍ക്കു പുറമെ വിവാഹ വാഹനങ്ങള്‍ മാത്രമാണ് പ്രധാനമായും നിരത്തിലിറങ്ങിയത്. പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു.
വിവാഹക്ഷണപത്രികയും ആളുകളുടെ എണ്ണവും പരിശോധിച്ചാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറന്നു. ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ് ഉണ്ടായിരുന്നു.

അനാവശ്യമായി പുറത്തിറങ്ങിയ വാഹനങ്ങള്‍ പിടിച്ചുവച്ച് കേസെടുത്തു. കൂടുതല്‍ പേരുമായി സഞ്ചരിച്ച വാഹനങ്ങള്‍ക്കും പിഴ ഈടാക്കി.

ഇന്ന് ചേരുന്ന സർവ്വകക്ഷി യോഗം ചേരുന്നുണ്ട്. വരും ദിവസങ്ങളിൽ എന്തു നിയന്ത്രണം ആണ് സ്വീകരിക്കേണ്ടത് എന്നതിന് ഇന്ന് തീരുമാനം ഉണ്ടാവും. ലോക്ക് ഡൗൺ ഉണ്ടാവില്ല എന്നതാണ് ലഭ്യമായ വിവരം, എങ്കിലും കടുത്ത നിയന്ത്രണം വേണം എന്നതിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ് ഉള്ളത്.

Post a Comment

0Comments
Post a Comment (0)