ബാലികയ്ക്കു പീഡനം; പഞ്ചായത്തംഗമുൾപ്പെടെ രണ്ട് സി.പി.എം. പ്രവർത്തകരയായിരുന്നവർ അറസ്റ്റിൽ.

0


കല്ലമ്പലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഗ്രാമപ്പഞ്ചായത്തംഗമുൾപ്പെടെ രണ്ട് സി.പി.എം. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു. നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ മരുതിക്കുന്ന്‌ വാർഡ് പ്രതിനിധിയും സി.പി.എം. മരുതിക്കുന്ന്‌ ബ്രാഞ്ച് സെക്രട്ടറിയുമായ നാവായിക്കുളം മരുതിക്കുന്ന് മുല്ലനല്ലൂർ പുത്തൻവീട്ടിൽ എസ്.സഫറുള്ള(44), സി.പി.എം. മരുതിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗം മുല്ലനല്ലൂർ കാവുവിള പുത്തൻവീട്ടിൽ എസ്.ഷമീർ(32) എന്നിവരാണ് അറസ്റ്റിലായത്. ഷമീറാണ് കേസിലെ ഒന്നാംപ്രതിയെന്ന് പോലീസ് പറഞ്ഞു.

പോലീസ് പറയുന്നത്: പ്രതികളിരുവരും ചേർന്ന് ആറു മാസമായി കുട്ടിയെ ശല്യപ്പെടുത്തിവരികയായിരുന്നു. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഷമീർ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയത്. തുടർന്ന് ഇയാൾ വിവരം സഫറുള്ളയോടു പറഞ്ഞു. വിവരം പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തിയാണ് സഫറുള്ള കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. പള്ളിക്കൽ ഇൻസ്പെക്ടർ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.ശരലാൽ, ഗ്രേഡ് എസ്.ഐ.ബാബു, എ.എസ്.ഐ. അനിൽകുമാർ, സി.പി.ഒ. ബിജുമോൻ, ഹോംഗാർഡ് ശിവശങ്കരപ്പിള്ള എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അതേസമയം നാവായിക്കുളം ഗ്രാമപ്പഞ്ചായത്തംഗവും സി.പി.എം. മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ സഫറുള്ളയെയും ബ്രാഞ്ച് സെക്രട്ടറിയുമായ സഫറുള്ളയെയും ബ്രാഞ്ച് അംഗം ഷമീറിനെയും സി.പി.എമ്മിൽനിന്നു പുറത്താക്കി. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിനാലാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയതെന്ന് കിളിമാനൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്.ജയചന്ദ്രൻ അറിയിച്ചു.

ഈ സംഭവത്തോടെ സി.പി.എം മേഘലയായ മരുതികുന്നിൽ പാർട്ടിക്കെതിരെ ശക്തമായ ജനവികാരം ഉയർന്നുവന്നിട്ടുണ്ട്. സഫറുള്ള പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെക്കണമെന്നും നിഷ് പക്ഷമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണമെന്നും കൂട്ടാളികളായ മറ്റ് പ്രതികളുടെ സാന്നിദ്ധ്യം അന്വേഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

Post a Comment

0Comments
Post a Comment (0)