ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലൈന്‍ വീടുകളിലൊന്നിനാണ് യെരവാര ഭോജ തീയിട്ടതെന്ന് പൊന്നംപേട്ട് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി.
ഭോജയുടെ മകനും തോട്ടം തൊഴിലാളിയുമായ മഞ്ജുവും കുടുംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. യെരവാര ഭോജയുടെ ഭാര്യ സീത (45), ബന്ധു ബേബി (40), പ്രാര്‍ഥന (6), വിശ്വാസ് (6), പ്രകാശ് (7), വിശ്വാസ് (7) എന്നിവരാണ് മരിച്ചത്. മഞ്ജുവിനെയും ബന്ധുവായ തോലയെയും ഗുരുതരാവസ്ഥയില്‍ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ജുവിന്റെ രണ്ടുകുട്ടികളും ഇവരുടെ ബന്ധുവിന്റെ രണ്ടുകുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും.
രാത്രി രണ്ടുമണിയോടെ മദ്യലഹരിയിലായിരുന്ന ഭോജ എഴുന്നേറ്റ് വാതില്‍ പുറത്തുനിന്ന് പൂട്ടിയ ശേഷം വീടിനുമുകളില്‍ കയറി മേല്‍ക്കൂരയിലെ ഓടുകള്‍ ഇളക്കിമാറ്റി പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ വീടിനകത്തുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനായില്ല.