മരണംകൊണ്ട് തീരുന്നതല്ല മറിച്ച് മരണത്തെ ജയിക്കുന്ന പ്രത്യാശയാണ് നമുക്കോരോഴ്ത്തർക്കും കൈമുതലായി ഉണ്ടാകേണ്ടത്. - ഈസ്റ്റർ ആശംസകളുമായി കൊല്ലം ബിഷപ്പ് പോൾ ആൻ്റണി മുല്ലശ്ശേരി

0
കൊല്ലം : മരണംകൊണ്ട് തീരുന്നതല്ല മറിച്ച് മരണത്തെ ജയിക്കുന്ന പ്രത്യാശയാണ് നമുക്കോരോഴ്ത്തർക്കും കൈമുതലായി ഉണ്ടാകേണ്ടതെന്ന് കൊല്ലം ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശ്ശേരി. ഈസ്റ്റർ ആശംസകളുമായി പങ്ക് വെച്ച വീഡിയോയിലാണ് ഈസ്റ്റർ സന്ദേശം.

കൊല്ലം ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശ്ശേരിയുടെ ഈസ്റ്റർ ആശംസകൾ വായനാ രൂപത്തിൽ.....

മരണത്തിൻ്റെയും വേദനയുടെയും നാളുകൾ അവസാനിച്ച് ഈശോ മൂന്നാം ദിനം ജീവനോടുകൂടി ഉയരത്തെഴുന്നള്ളിയ ഈ സത്യം യഹൂദർക്ക് മനസ്സിലാകി, അത് ശൂന്യമായ കല്ലറയുടെ അടയാളത്താൽ മാത്രമല്ല അവൻ്റെ സാന്നിധ്യം അനേകർക്ക് അനുഭവപ്പെട്ടു. അവിടുത്തെ ഉയർപ്പ് നമ്മളിൽ നിരവധി ചിന്തകൾ ഉണർത്തുന്നുണ്ട്. സത്യമൊരിക്കലും മൂടിവെയ്ക്കുവാൻ സാധ്യമല്ല അവ എത്ര മൂടിവെച്ചാലും ഉയർത്തെഴുന്നേൽക്കും. സത്യത്തോട് ആഭ്യമുഖ്യം ഉണ്ടാകണമെന്ന് മാത്രം.

പിലാസ്തോത് ചോദിക്കുന്നുണ്ട് എന്താണ് സത്യമെന്ന് പക്ഷെ സത്യം കേൾക്കുവാൻ അവൻ തയ്യാറായില്ല, ഉടനെ പോയി അവൻ കരങ്ങൾ കഴുകി ജന കൂട്ടത്തിൻ്റെ ആരവമനുസരിച്ച് ഈശോയെ വിധിക്കുവാനാണ് ഒരുങ്ങിയത്. ജനകൂട്ടത്തെ ഇളക്കിവിടുവാൻ ജനപ്രമാണികളും ശ്രമിച്ചു. രാഷ്ട്രീയമില്ലാത്ത കർത്താവിനെ സീസറിനെതിരെ പൊരുതുന്നവനായി അവർ കാണിച്ചു എങ്കിലും സത്യം പുറത്ത് വന്നു അവിടുത്തെ രാജ്യം ഐഹികമല്ല. ദൈവം പിതാവും മനുഷ്യർ മക്കളുമായി ജീവിക്കുന്ന സാഹോദര്യത്തിൻ്റെ ജീവിതമാണത്.

ഭാരതത്തെ നമ്മൾ വാസുദൈവ കുടുംബകം എന്ന് പറയാറുണ്ട്, ലോകം മുഴുവനും ഒരു കുടുംബമാണ് ദൈവത്തിൻ്റെ മക്കളാണ്. ദൈവത്തിൻ്റെ മക്കളാണ് എന്ന് നമ്മൾ ബോധ്യപ്പെടുത്തുവാൻ വേണ്ടി മാത്രമല്ല അത് സത്യമാക്കുവാൻ വേണ്ടിയാണ് കർത്താവിൻ്റെ പീഢാനുഭവങ്ങളും, കുരിശുമരണവും, ഉയർപ്പും....... ഈ ചിന്തകൾ ഉയർപ്പു ദിവസത്തിൽ നമ്മൾക്ക് കൂടുതൽ സന്തോഷം നൽകുന്നതാണ്.

മരണംകൊണ്ടു തീരുന്നതല്ല മരണത്തെ ജയിക്കുന്ന പ്രത്യാശയാണ് നമുക്കൊരോഴ്ത്തർക്കും കൈമുതലായി ഉണ്ടാകേണ്ടത്. മരണത്തെ ജയിക്കുന്ന പ്രത്യാശ നമ്മുടെ കുടുംബങ്ങളിൽ ഉണ്ടാവണം, മരണത്തിൻ്റെ സംസ്കാരത്തിന് നോ പറഞ്ഞ് കൊണ്ട് പരസ്പരം സ്നേഹിക്കാനും ആദരിക്കാനും കരുതലും കാവലാളാവുകാനും, കുടുംബത്തിൽ ഭാര്യയും ഭർത്താവും മാതാപിതാക്കളും മക്കളും തമ്മിൽ തമ്മിൽ അങ്ങനെയൊരു ബന്ധമുണ്ടാകണം. അവിടെ വിശ്വാസം അടിയുറച്ച് വളരും. നമ്മുടെ വിശ്വാസത്തെ തകർക്കുവാൻ ശ്രമിക്കുന്ന ശക്തികളെ ശക്തിപൂർവ്വം നേരിടണമെങ്കിൽ വിശ്വാസത്തിന് ശക്തിയുണ്ടാകണം ദൈവത്തിൻ്റെ സാന്നിധ്യം നമ്മളിലുണ്ടാകണം. അവൻ്റെ സാന്നിധ്യം നമ്മളോടുകൂടി എപ്പോഴും ഉണ്ടെന്നും അപോസ്വലൻമാർ തിരിച്ചറിഞ്ഞ പോലെ അപോസ്വലൻമാർ കണ്ടെത്തിയത് പോലെ ആ സന്തോഷം പങ്ക് വെച്ചത് പോലെ നമ്മുടെ കുടുംബങ്ങളിൽ ശക്തമായി വളരട്ടേയെന്ന് അതിലൂടെ സമാധാനവും ഉണ്ടാക്കട്ടെയെന്നും....

നിങ്ങൾക്ക് ഈസ്റ്റർ ആശംസകൾ.....

Post a Comment

0Comments
Post a Comment (0)