ലുലു മാളില്‍ ഉപേക്ഷിച്ച നിലയിൽ തോക്ക് കണ്ടെത്തിയ സംഭവത്തിൽ ഒരാള്‍ പിടിയില്‍

0

എറണാകുളം :
 ലുലു മാളില്‍ ഇന്നലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ തോക്ക് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 80 വയസ് തോന്നിക്കുന്ന ഒരാള്‍ പിടിയില്‍. ആളാണ് പിടിയിലായത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്
തുടരുകയാണെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇയാളുടെ കാറ് പരിശോധിച്ച ശേഷമാണ് പിടികൂടിയത് പിടിയിലായത് കളമശേരി സ്വദേശിയായ ആലുവയില്‍ താമസിക്കുന്നയാളാണ്.

സംഭവത്തിൻ്റെ സി.സിടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തോക്കും വെടിയുണ്ടകളും ഫോറന്‍സിക് പരിശോധനയ്ക്കായും അയച്ചു. തോക്കിനൊപ്പം ലഭിച്ച കത്തിലെ വിവരങ്ങളും വിഭാഗം പരിശോധിക്കുന്നുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് ലുലു മാളില്‍ ഉപേക്ഷിക്കപ്പെട്ട തുണിയില്‍ ഇതിൽ പൊതിഞ്ഞ നിലയില്‍ തോക്കും വെടിയുണ്ടകളും മാളിലെ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്. തുണിസഞ്ചിയില്‍ പൊതിഞ്ഞു ട്രോളിയില്‍ ഉപേക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. പിസ്റ്റലും അഞ്ച് വെടിയുണ്ടകളുമായിരുന്നു സഞ്ചിയില്‍ ഉണ്ടായിരുന്നത്. 1964 മോഡല്‍ തോക്കാണ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധന ഫലം വന്നാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Post a Comment

0Comments
Post a Comment (0)