ഛത്തീസ്ഗഢ് ഏറ്റുമുട്ടൽ : സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗം പാഴാകില്ലെന്ന് അമിത് ഷാ

0

ഛത്തീസ്ഗഢ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗം പാഴാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ അമിത് ഷാ അസമിലെ പ്രചാരണ പരിപാടികൾ വെട്ടിക്കുറച്ച് ഡൽഹിക്ക് മടങ്ങും.

ഛത്തീസ്ഗഢിലെ സ്ഥിതിഗതികൾ വിലയിരുത്താൻ അമിത് ഷാ സിആർപിഎഫ് ഡയറക്ടർ ജനറൽ കുൽദീപ് സിംഗിന് നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനോടും അമിത് ഷാ സംസാരിച്ചു.

അതേസമയം, ചത്തീസ്ഗഢിൽ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി. മുപ്പത്തിയൊന്നോളം സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റതായി സൂചനയുണ്ട്. ഏറ്റുമുട്ടലിൽ പതിനഞ്ച് മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോർട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)