കുണ്ടറയിൽ വാഹനാപകടം: പെരുമ്പുഴ ഷാപ്പ് മുക്കിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.

0
കുണ്ടറ : പെരുമ്പുഴ ഷാപ്പ് മുക്കിന് സമീപമുണ്ടായ  വാഹനാപകടത്തിൽ രണ്ടു  പേർ മരണപ്പെട്ടു.
   കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഓട്ടോയിൽ സഞ്ചരിച്ച കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
            വെളിയം അലിമുക്ക് സ്വദേശി  ഓട്ടോ ഡ്രൈവർ നാസർ, വെളിയം കലയക്കോട് സ്വദേശി ഗ്രീഷ്മ(7)എന്നിവരാണ് മരിച്ചത്. നാലു പേരെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
      ഓട്ടോ ഡ്രൈവറും കുട്ടിയും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.  ഇന്ന് രാവിലെയായിരുന്നു സംഭവം.
   വെളിയം കലയക്കോട് സ്വദേശികൾ ഓച്ചിറ ക്ഷേത്രത്തിൽ പോകും വഴി ആയിരുന്നു അപകടം.
      കുണ്ടറ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

0Comments
Post a Comment (0)