KOLLAM COVID - 19 DESK
കൊല്ലം : പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്തിലെ ഐത്തോട്ടുവ 12-ാം വാർഡിൽ 20 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 68 പേർക്ക് ആന്റിജൻ ടെസ്റ്റും 46 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റുമാണ് നടത്തിയത്.
ശനി, ഞായർ ദിവസങ്ങളിൽ തൊഴിലുറപ്പ് ജോലികൾ പൂർണമായും നിറുത്തിവയ്ക്കാൻ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചു. വരും ദിവസങ്ങളിൽ ജോലി തുടരുന്ന കാര്യത്തിലും അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല.